പത്തുരൂപയുടെ കള്ള നാണയങ്ങള്‍ ഉണ്ടോ? സത്യമെന്ത്

പ്രചരണം :

ചില പത്തു രൂപ നാണയങ്ങളില്‍ കള്ള നാണയങ്ങള്‍ ഉണ്ട് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം സഹിതം പ്രചരണം നടക്കുന്നുണ്ട്.ചിത്രം ഇവിടെ കൊടുത്തിരിക്കുന്നു.പറയുന്ന കാരണങ്ങള്‍ ഇവയാണ് .

രൂപയുടെ ചിഹ്നം ഇല്ല,പത്തു രൂപയുടെ അക്കം എഴുതിയിരിക്കുന്നത് ശരിയായ ഭാഗത്ത്‌ അല്ല.

സത്യമോ മിഥ്യയോ :

മിഥ്യ:

വിശകലനം :

പത്തു രൂപ നാണയത്തില്‍ കള്ള നാണയങ്ങള്‍ ഉണ്ട് എന്നാ പേരില്‍ നടക്കുന്ന പ്രചരണം മൂലം പല സ്ഥലങ്ങളിലും വ്യാപാരികളും മറ്റും എല്ലാ പത്തുരൂപ നാണയങ്ങളും സ്വീകരിക്കാത്ത രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് റിസേര്‍വ് ബാങ്ക് പത്തു രൂപ നാണയങ്ങളില്‍ കള്ള നാണയങ്ങള്‍ ഇല്ല എന്ന് അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്.

2010 ല്‍ ആണ് റിസേര്‍വ് ബാങ്ക് രൂപയുടെ ചിഹ്നം തീരുമാനിക്കുന്നത്‌,അതിനു കുറെ സമയത്തിന് ശേഷം ആണ് നാണയങ്ങളില്‍ ഈ ചിഹ്നം വരുന്നത്.അതിനു മുന്‍പേ അടിച്ച നാണയങ്ങളില്‍ ചിഹ്നം ഉണ്ടാവില്ല എന്നത് ഒരു സത്യം മാത്രമാണ്.

അവലബകം :

http://www.ndtv.com/india-news/rbi-dispels-rumours-of-fake-10-rupee-coins-in-circulation-1628045

 

ഒരു അഭിപ്രായം ഇടൂ